സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി ശ്രീ പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. . സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണയോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.റ്റി ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ചു.ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹാസദ്യ സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വച്ച് നടക്കും. സെപ്തംബര് 5 മുതൽ അംഗങ്ങൾക്കായി നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങൾ ഒക്ടോബര് 30 ന് സമാപിക്കും അംഗങ്ങളെ 3 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വര്ഗീസ്സ് സ്വാഗതം പറഞ്ഞു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വര്ഗീസ്സ്, സിംസ് ഭരണസമിതി അംഗംങ്ങളായ ജേക്കബ് വാഴപ്പിള്ളി , ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി സോബിൻ ജോസ്, മുൻ പ്രസിഡൻറ്റുമാരായ ഫ്രാൻസിസ് കൈതാരത്ത് , പോൾ ഉറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
The post സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.