• Tue. Jun 30th, 2026

24×7 Live News

Apdin News

നാട്ടിൽ ലഹരിക്കെതിരേ പോരാട്ടം, വീട്ടിൽ MDMA കച്ചവടം; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

Byadmin

Jun 30, 2026


പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ. എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന. ANTI DRUGS MOVEMENT IN NATION എന്നാണ് സംഘടനയുടെ പേര് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷർഫിൻ.

പ്രതിയെ രണ്ടുദിവസമായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. എംഡിഎംഎ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും യുവാവിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. ഇയാളിൽനിന്ന് 1.590 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും കണ്ടെത്തി.

ഡാൻസാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ഷെർഫിൻ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ. കണ്ടെടുക്കുകയായിരുന്നു.

By admin