മനാമ: സിംസ് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ്, കളിമുറ്റം 2025 ന്റെ ഉദ്ഘാടനം ജൂലൈ 11 ന് സിംസ് ഗൂഡ്വിന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ നിര്‍വഹിച്ചു. സിംസ് പ്രസിഡന്റ് ഷാജന്‍ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സബിന്‍ കുര്യാക്കോസ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ അജീഷ് ടോം നന്ദിയും പറഞ്ഞു.
സിംസ് കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോളി വിതയത്തില്‍, സാമൂഹിക പ്രവര്‍ത്തകനും സിംസ് മുന്‍ പ്രസിഡന്റുമായ ഫ്രാന്‍സിസ് കൈതാരത്ത് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സിംസ് മ്യൂസിക് ക്ലബും കളിമുറ്റം സമ്മര്‍ ക്യാമ്പിലെ കുട്ടികളും അണിയിച്ചൊരുക്കിയ നൃത്ത സംഗീത പരിപാടികള്‍ ഉദ്ഘാടന പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
സിംസ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗങ്ങളായ ജസ്റ്റിന്‍ ഡേവിസ്, ജോബി ജോസഫ്, സിജോ ആന്റണി, ജെയ്മി തെറ്റയില്‍, ജിജോ ജോര്‍ജ്, റെജു ആന്‍ഡ്രൂ എന്നിവര്‍ക്കൊപ്പം സോജി മാത്യു, ലിജി ജോണ്‍സന്‍, ഷീന ജോയ്സണ്‍, ജിന്‍സി ലിയോണ്‍സ്, സ്‌നേഹ ജെന്‍സണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സിംസ് കുടുംബങ്ങള്‍ക്കൊപ്പം കളിമുറ്റം സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളും മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ക്യാമ്പ് ഓഗസ്റ്റ് 22 വരെ നീണ്ടുനില്‍ക്കും.
The post സിംസ് കളിമുറ്റം സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.