• Sat. Jul 12th, 2025

24×7 Live News

Apdin News

ഹൃദു ഹാറൂൺ ചിത്രം ‘മേനേ പ്യാർ കിയ’ ഓണത്തിന് തീയറ്ററുകളിൽ

Byadmin

Jul 11, 2025


‘മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മേനേ പ്യാർ കിയ’ ഓണത്തിന് പ്രദർശനത്തിനെത്തും.ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജ്യോ, ജഗദീഷ്ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘മുറ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് ‘മേനേ പ്യാർ കിയ’. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെ ഏറേ ശ്രദ്ധേയയുമായ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”ഒരു റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമാണ്.ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം -മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,വരികൾ – മുത്തു.

By admin