• Sun. Jul 6th, 2025

24×7 Live News

Apdin News

ഹൈ-റൈസ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

Byadmin

Jul 6, 2025


മനാമ: സീഫ് ജില്ലയില്‍ ഹൈ-റൈസ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തം. താമസക്കാരെ ഉടന്‍ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. മുകളിലത്തെ നിലകളില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ പെട്ടെന്ന് തീ നിയന്ത്രണവിധേയമാക്കി കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. നാഷണല്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തുണ്ടായിരുന്നു. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍, അഗ്‌നി സുരക്ഷയും പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

The post ഹൈ-റൈസ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin