• Fri. Jul 4th, 2025

24×7 Live News

Apdin News

AMMA തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് | PravasiExpress

Byadmin

Jul 4, 2025





അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ പ്രസിഡന്റായ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടർന്നായിരുന്നു എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത്. കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗം മോഹൻലാലിന്റെ നേതൃത്വത്തിൽ കമ്മിറ്റി വീണ്ടും തുടരണമെന്ന് അഭിപ്രായം ഉയർത്തിയിയെങ്കിലും ധാർമികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കമ്മിറ്റിയിൽ തുടരാൻ അർഹത ഇല്ലെന്നും തനിക്ക് ഭാരവാഹി ആകാൻ താല്പര്യമില്ലെന്നും മോഹൻലാൽ യോഗത്തിൽ അറിയിച്ചു. പിന്നാലെയാണ് സംഘടന തിരഞ്ഞെടുപ്പിലേക്ക് കടന്നത്.

നിലവിൽ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു പിരിച്ചുവിടാനുള്ള തീരുമാനം. തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ ചുമതല ബാബുരാജിനാണ്.



By admin