ഗൂഗിള്‍ പ്ലസിന് സമ്പൂര്‍ണ അന്ത്യം, ഇനി ഗൂഗിള്‍ കറന്റ്‌സ്; പുതിയ ആപ്പുകള്‍ എത്തി

ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. ഒരുകാലത്ത് ഫെയ്‌സ്ബുക്കിനെ ലക്ഷ്യമിട്ട് രംഗത്തിറക്കിയ ഗൂഗിള്‍ പ്ലസ് ഗൂഗിളിന്റെ പരാജയപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. സാധാരണ ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗൂഗിള്‍ പ്ലസിന്റെ എന്റര്‍പ്രൈസ് പതിപ്പും പിന്‍വലിക്കുന്നതോടെ ഗൂഗിള്‍ പ്ലസിന് പൂര്‍ണ അന്ത്യമാവുകയാണ്.  ഗൂഗിള്‍ പ്ലസിന് പകരമായി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്റ്‌സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്റ്‌സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ന് […]

മാതൃഭൂമി മുന്‍ ചീഫ് ജനറല്‍ മാനേജര്‍ നാരായണന്‍ നമ്പീശന്‍ അന്തരിച്ചു

കോഴിക്കോട് : മാതൃഭൂമി മുന്‍ ചീഫ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) കെ.നാരായണന്‍ നമ്പീശന്‍ (84) അന്തരിച്ചു.  1955 ല്‍ മാതൃഭൂമിയില്‍ പ്രവേശിച്ച കെ.നാരായണന്‍ നമ്പീശന്‍ 1972 ല്‍ അക്കൗണ്ട്‌സ് മാനേജരായി. 1988-ല്‍ ജനറല്‍ മാനേജര്‍ ഫിനാന്‍സ്, 2000-ത്തില്‍ ജനറല്‍ മാനേജര്‍ ഫിനാന്‍സ് ആന്‍ഡ് പ്രോജക്ട്‌സ് എന്നീ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടു. 2005 ല്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ഫിനാന്‍സ് ആന്‍ഡ് പ്രോജക്ട്‌സ് ആയി. 2013-ലാണ് ചീഫ് ജനറല്‍ മാനേജര്‍ ആന്‍ഡ് പ്രോജക്ട്‌സ് ആയി ചുമതലയേറ്റത്. 2014 ഡിസംബറിൽ മാതൃഭൂമിയില്‍ നിന്ന് […]

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയില്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി കുന്നുവിള തോമസ് ജോണ്‍ (54) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്ന് ആഴ്ചകളോളമായി ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. 17 വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസിയായ ഇദ്ദേഹം ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു കാര്‍പ്പെറ്റ് നിര്‍മാണ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എം. യോഹന്നാന്‍, മാതാവ്: ബേബി യോഹന്നാന്‍, ഭാര്യ: സുനു തോമസ്, മക്കള്‍: ജൂലി തോമസ് (ഡിഗ്രി വിദ്യാര്‍ത്ഥിനി), ജൂബി […]

എവിടെയും എപ്പോഴും ഏത് കാലാവസ്ഥയിലും യുദ്ധസജ്ജം, ലഡാക്കില്‍ വ്യോമസേനയുടെ സന്നാഹം ഇങ്ങനെ

ന്യൂഡല്‍ഹി: ചൈനയുമായി ഭാവിയില്‍ സംഘര്‍ഷം ഉണ്ടായേക്കാവുന്ന പശ്ചാത്തലത്തില്‍ ലഡാക്കില്‍ ഏത് സമയത്തും ഏത് കാലവാസ്ഥയിലും യുദ്ധസജ്ജരായിരിക്കാന്‍ ലക്ഷ്യമിട്ട് വ്യോമസേന. മുന്‍നിര യുദ്ധവിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍,  മറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ തക്കത്തില്‍ സജ്ജമാക്കിയിരിക്കുകയാണ് ലഡാക്കില്‍. ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറുന്നത് വരെ വ്യോമസേന സര്‍വ്വസജ്ജരായിരിക്കും. മിഗ്-29, സുഖോയ്-30 എസ്, അപ്പാച്ചെ എ.എച്ച്-64ഇ അറ്റാക്ക് ഹെലികോപ്റ്റര്‍, സി.എച്ച്-47എഫ്  ചിനൂക് മള്‍ട്ടി മിഷന്‍ ഹെലികോപ്റ്റര്‍ തുടങ്ങിയവയാണ് വ്യോമസേന ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. മലനിരകളില്‍ രാത്രിയിലും […]

രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷമാകാന്‍ 110 ദിവസം; 7 ലക്ഷത്തിലെത്താന്‍ 49 ദിവസം മാത്രം

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷമാകാന്‍ 110 ദിവസം എടുത്തെങ്കില്‍ അത് ഏഴ് ലക്ഷത്തിലെത്താന്‍ എടുത്തത് വെറും 49 ദിവസം മാത്രമാണ്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ 7,19,665 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.   രാജ്യത്ത് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. രാജ്യത്തെ രോഗമുക്കി നിരക്ക് 61.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 4,39,947 രോഗികള്‍ക്ക് ഇതുവരെ രോഗം ഭേദമായി. […]

ഞാന്‍ ഒരു ദൈവവിശ്വാസി, ആരോടും പരിഭവമില്ല; സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ ഇടപാടുകൊണ്ട് ഒരു രൂപപോലും സര്‍ക്കാരിനു നഷ്ടമുണ്ടായില്ലെന്നും എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയെന്നും ഉമ്മന്‍ ചാണ്ടി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. പക്ഷേ ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥത ജനങ്ങള്‍ തിരിച്ചറിയും. താന്‍ ഒരു ദൈവവിശ്വാസിയാണെന്നും ആരോടും പരിഭവമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ […]

18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ആകെ 169 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര […]

സ്വര്‍ണക്കടത്ത് കേസില്‍ കൊഫേപോസ ചുമത്തണം; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം- മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഫേപോസ (COFEPOSA) നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ എല്ലാ ഉള്ളറകളും പുറത്തുകൊണ്ടുവരാന്‍ സിബിഐക്കു മാത്രമേ സാധിക്കൂ. സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിക്കണം. കോഫേപോസ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണം. മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഇതു പ്രകാരം അഞ്ചുമുതല്‍ 15 ദിവസം വരെയുള്ള സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് […]

സ്വര്‍ണക്കടത്ത്: സരിത്തിന്റെ കൂട്ടാളി സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ. ഇവരെ നിലവിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ്‌ സ്വര്‍ണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.  കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നു. നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് […]

സ്വപ്‌ന സുരേഷിനെ അറിയില്ല; ജോലിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ശശി തരൂര്‍

Share on Facebook Tweet on Twitter തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് ശശി തരൂര്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള ആരുമായും ബന്ധമില്ലെന്നും അവരെ അറിയുകയുമില്ലെന്നും തരൂര്‍ പറഞ്ഞു. സമൂഹ മാധ്യമത്തിലാണ് തരൂരിന്റെ പ്രതികരണം. സ്വപ്‌ന സുരേഷിന് ജോലിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം. ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി […]