• Wed. Nov 11th, 2026

24×7 Live News

Apdin News

അച്ഛനൊത്ത മകന്‍! അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കൂറ്റന്‍ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാഗ്

Byadmin

Nov 11, 2026



മസ്‌ക്കറ്റ്: ഒമാനിലെ അല്‍ അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തി ഭാരത ടീമിന്റെ ബാറ്റിംഗ് വിസ്‌ഫോടനം. മുന്‍ ഭാരതതാരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ അച്ഛനു സമാനമായ അഗ്രസീവ് ബാറ്റിംഗ് ശൈലി പുറത്തെടുത്ത യുവ ഓപ്പണറുടെ മികവില്‍ യുഎഇക്കെതിരായ മത്സരത്തില്‍ ഭാരതം വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചെത്തി.

മസ്‌കറ്റില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെയാണ് ആര്യവീര്‍ സെവാഗ് ഭാരതത്തിന്റെ വേണ്ടി തന്റെ കന്നി സെഞ്ച്വറി നേടിയത്. 131 പന്തില്‍ 13 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും സഹായത്തോടെയാണ് ആര്യവീര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. പിന്നീട് മൂന്ന് കൂടി സിക്‌സറുകളും അഞ്ച് സിക്‌സറുകളും കൂടി നേടി 150 റണ്‍സ് തികച്ചു. 168 പന്തില്‍ 160 റണ്‍സില്‍ ആര്യവീര്‍ പുറത്തായി. യൂത്ത് ഏകദിനത്തില്‍ ഒരു ഭാരതീയന്റെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോറാണ് ആര്യവീറിന്റെ 160 റണ്‍സ്. 2017ല്‍ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ ശുഭ്മാന്‍ ഗില്‍ 160 റണ്‍സ് നേടിയിരുന്നു. 2009ല്‍ ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മായങ്ക് അഗര്‍വാള്‍ ഇതേ സ്‌കോര്‍ നേടിയിരുന്നു. ആര്യവീര്‍ 153 റണ്‍സ് നേടിയതോടെ, നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന കളിക്കാരനായി മാറി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച ‘ജൂനിയര്‍ സെവാഗ്’, എതിര്‍ ബൗളര്‍മാരുടെ എല്ലാ പദ്ധതികളെയും കാറ്റില്‍പ്പറത്തി. ഒമാന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതെ ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും ബൗണ്ടറികളും സിക്‌സറുകളും പായിച്ച് താരം റണ്‍സ് അടിച്ചുകൂട്ടി. പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ആദ്യ ഓവറുകളില്‍ തന്നെ ഇന്ത്യയുടെ റണ്‍റേറ്റ് കുതിച്ചുയര്‍ന്നു.

ഓപ്പണര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കി മധ്യനിര ബാറ്റ്‌സ്മാന്‍മാരും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയതോടെ നിശ്ചിത ഓവറില്‍ ഭാരതം കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

 

By admin