• Wed. Nov 11th, 2026

24×7 Live News

Apdin News

സോണിയാ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം പൊട്ടത്തെറ്റുകൾ നിറഞ്ഞത്

Byadmin

Nov 11, 2026



 

ന്യൂദൽഹി: സോണിയാ ഗാന്ധിയുടെ അറിവു പ്രകാരം ആർ എസ് എസ് 1921 ൽ തുടങ്ങി! രാഷ്‌ട്രീയ സ്വയംസേവക സംഘം തുടങ്ങുന്നതിന് നാലു വർഷം മുമ്പ്! ഓർമ്മകൾ പലതും പൊട്ടത്തെറ്റാണെന്നും ധാരണകൾ പരമ അബദ്ധമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് സോണിയയുടെ ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് പുറത്തു വന്നിരിക്കുന്നത്. ചരിത്രം പരാമർശിക്കുന്നിടത്താണ് പിഴവുകൾ ഏറെ. അതു കൊണ്ടുതന്നെ സ്വകാര്യ കാര്യങ്ങൾ എത്രമാത്രം വാസ്തവമാണെന്ന സംശയമുയർത്തുന്നു. സോണിയയുടെ ഓർമ്മ പ്രകാരം ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദാണ്! 1970 മുതൽ ഗാന്ധി നഗറാണ് തലസ്ഥാനമെന്നതാണ് ശരി. സ്വന്തം പാർട്ടിയുടെ ദീർഘകാലത്തെ രാഷ്‌ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേൽ മരിച്ചത് 2022 ലാണെന്ന് സോണിയ. അധ്യായം 29 ൽ പേജ് 401 ൽ പട്ടേലിന്റെ കൊവിഡ് ബാധയെക്കുറിച്ച് എഴുതുന്നു. പക്ഷേ, പട്ടേൽ അകാലത്തിൽ അന്തരിച്ചത് 2020 നവംബറിലാണ്. പക്ഷേ, 2022 വരെ എന്റെ രാഷ്‌ട്രീയ കാര്യ സെക്രട്ടറിയായിരുന്നുവെന്നാണ്, ഓർമ്മ! മരണാനന്തരം രണ്ടു വർഷം സേവനം!! അന്നാ ഹസാരെ നടത്തിയ അഴിമതിക്കെതിതിരെയുള്ള നിരത്തിലെ പോരാട്ടം 2012ൽ ആയിരുന്നുവെന്ന് സോണിയ ഓർക്കുന്നു. പക്ഷേ, 2011 ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

 

By admin