• Mon. Nov 30th, 2026

24×7 Live News

Apdin News

അഞ്ചാം ഗെയിമില്‍ ഗുകേഷ് വീണു;രാജ്ഞിയെ ക്യു2 കള്ളിയിലേക്ക് നീക്കിയ അബദ്ധം ഗുകേഷിന് വിനയായി

Byadmin

Nov 30, 2026



ജനീവ നാല് ഗെയിമുകള്‍ സമനിലയില്‍ പിരിഞ്ഞ ശേഷം നിലവിലെ ലോകചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷ് അഞ്ചാം ഗെയിമില്‍ വീണു. ഇതോടെ ഉക്രൈനിന്റെ സിന്‍ഡറൊവ് 3-2 പോയിന്റ് നിലയില്‍ മുന്നിലെത്തി. 31ാം നീക്കത്തില്‍ തന്റെ രാജ്ഞിയെ ക്യു2 കള്ളിയിലേക്ക് നീക്കിക്കൊണ്ട് ഗുകേഷ് വരുത്തിയ പിഴവാണ് ഗുകേഷിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്. ആ പിഴവില്‍ നിന്നുള്ള നേട്ടം നിലനിര്‍ത്തി അവസാനം വരെ സിന്‍ഡറൊവ് പൊരുതി.

ഈ പിഴവിന് ശേഷം ഗുകേഷ് സമയസമ്മര്‍ദ്ദത്തിലകപ്പെടുകയും ചെയ്‌തു. ഒടുവില്‍ റൂക്ക് എന്‍ഡ് ഗെയിമില്‍ സമനിലയ്‌ക്ക് വേണ്ടി ഗുകേഷ് പൊരുതിയെങ്കിലും സിന്‍ഡറോവ് തന്റെ അഡ്വാന്റേജ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 47ാം നീക്കത്തില്‍ സിന്‍ഡറോവ് വിജയം കുറിച്ചു.

ലോക ചെസ് കിരീടം നേടാന്‍ 14 ഗെയിമുകളാണ് ഇരുവരും തമ്മില്‍ മത്സരിക്കുക. ഇതില്‍ ആര് ആദ്യമായി ഏഴര പോയിന്റ് നേടുന്നോ അയാള്‍ വിജയിയാകും.

By admin