• Mon. Nov 30th, 2026

24×7 Live News

Apdin News

രോഹിത്തിന് ശേഷം അവനായിരിക്കണം മുംബൈയുടെ ക്യാപ്റ്റൻ: മുൻ ഇന്ത്യൻ താരം

Byadmin

Nov 30, 2026


ഭാവിയിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാവാൻ തിലക് വർമ്മയ്ക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. രോഹിത് ശർമ്മയ്ക്ക് നിലവിൽ ഒരു വർഷത്തേക്ക് കൂടി ക്യാപ്റ്റൻസി സ്ഥാനം നൽകാമെന്നും വിഹാരി തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

“ആദ്യം തന്നെ രോഹിത് ശർമയിൽ നിന്നും ക്യാപ്റ്റൻസി മാറ്റിയത് ശരിയായ തീരുമാനമായിരുന്നില്ല. ഹർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള ആവേശത്തിലാണ് മുംബൈ ഇന്ത്യൻസ് രോഹിത്തിൽ നിന്നും ക്യാപ്റ്റൻസി ഹർദിക്കിന് നൽകിയത്. 2020ലാണ് അവർ അവസാനമായി കിരീടം നേടിയത്. അതിന് ശേഷം ഒരു കിരീടം പോലും നേടിയിട്ടില്ല.

മുംബൈ ഇന്ത്യൻസിനെ പോലൊരു ടീമിനെ സംബന്ധിച്ച് ആറു വർഷം എന്നത് വലിയ കാലയളവാണ്. എന്റെ അഭിപ്രായത്തിൽ രോഹിത്തിന് ഒരു വർഷത്തേക്ക് കൂടി ക്യാപ്റ്റൻസി നൽകാം. അദ്ദേഹത്തിന് ഇനി എത്ര വർഷം കളിക്കാൻ സാധിക്കുമെന്ന് പറയാനാകില്ല. അതുകൊണ്ട് മെഗാ ലേലത്തിനുശേഷം തിലക് വർമ്മയെ ക്യാപ്റ്റൻ ആക്കുകയും ടീമിന്റെ ഭാവി അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്. രോഹിത് ശർമ റിക്കി പോണ്ടിങ്ങിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്തത് പോലെ ഭാവിയിൽ തിലകുവർമ്മയും രോഹിത്തിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കും” ഹനുമ വിഹരി പറഞ്ഞു.







By admin