• Sun. Nov 29th, 2026

24×7 Live News

Apdin News

ജുറലിന്റെ ബാറ്റിംഗ് മികവിനെക്കാൾ ആകർഷിച്ചത് മറ്റൊരു കാര്യമാണ്: ഗവാസ്കർ

Byadmin

Nov 29, 2026


ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടെസ്റ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറലിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. മത്സരത്തിൽ ജുറലിന്റെ ബാറ്റിംഗ് മികവിനെക്കാൾ ആകർഷിച്ചത് ജുറലിന്റെ മനോഭാവമാണെന്നാണ് ഗവാസ്കർ സോണി സ്പോർട്സിലൂടെ പറഞ്ഞത്.

സുനിൽ ഗവാസ്കറുടെ വാക്കുകൾ

“ധ്രുവ് ജുറലിന്റെ ബാറ്റിംഗ് മികവിനെക്കാൾ എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ മനോഭാവമാണ്. ഫീൽഡർമാർ പലതവണ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിൽ വീണില്ല. ഒരു താരത്തിന്റെ സാങ്കേതിക മികവിനെക്കാൾ ഞാൻ വിലമതിക്കുന്നത് അദ്ദേഹത്തിന്റെ മനോഭാവത്തിലാണ്. കാരണം മറ്റുള്ളവരിൽ നിന്നും ഒരു താരത്തെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. ജുറലിൽ എടുത്തു പറയേണ്ടതും അതുതന്നെയാണ്”

ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിൽ ന്യൂസിലാൻഡിന് 243 റൺസ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് ആണ് നേടിയത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 246 റൺസിന് പുറത്തായി. 170 പന്തിൽ നിന്നും 88 റൺസ് നേടിയ ധ്രുവ് ജുറലിന്റെ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.

ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.

ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.







By admin