• Sun. Nov 29th, 2026

24×7 Live News

Apdin News

സിറാജ് ഇറങ്ങിയാലും മികച്ച പ്രകടനം നടത്താനാവില്ല: അശ്വിൻ

Byadmin

Nov 29, 2026


ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആർ.

പരമ്പരയിൽ നേരത്തെ കളിച്ച ഒരു താരത്തെ ഇറക്കുന്നത് തന്നെയാണ് നല്ലതെന്നും സിറാജ് ഇറങ്ങിയാലും മികച്ച പ്രകടനം നടത്താൻ സാധിക്കില്ലെന്നുമാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടിയത്.

“കൺകഷൻ സബ് ആയി കളിക്കാരനെ ഇറക്കാൻ അവസരം ലഭിക്കുമ്പോൾ പരമ്പരയിൽ നേരത്തെ കളിച്ചിട്ടുള്ള ഒരാളെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. സിറാജ് ഇപ്പോൾ ടീമിൽ എത്തിയതുകൊണ്ട് പെട്ടെന്ന് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കില്ല” അശ്വിൻ പറഞ്ഞു.

ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപ്, മൂന്നാം ദിനം ബാറ്റിംഗിനിടെ കൈൽ ജാമിസണിന്റെ പന്തുകൾ രണ്ട് തവണ ഹെൽമറ്റിൽ പതിച്ചതിനെ തുടർന്ന് കൺകഷൻ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് മത്സരത്തിൽ നിന്ന് പുറത്തായത്.

ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിൽ ന്യൂസിലാൻഡിന് 243 റൺസ് ലീഡ് ഉണ്ട്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് ആണ് നേടിയത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 246 റൺസിന് പുറത്തായി. 170 പന്തിൽ നിന്നും 88 റൺസ് നേടിയ ധ്രുവ് ജുറലിന്റെ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.







By admin