• Sun. Nov 29th, 2026

24×7 Live News

Apdin News

സിറാജിനെ പോലെ ഞാനും അവഗണനകളിലുടെ കടന്നുവന്ന താരമാണ്: ഇന്ത്യൻ ഇതിഹാസം

Byadmin

Nov 29, 2026


ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. തുടർച്ചയായി ടീമിൽ നിന്നും അവഗണിക്കുന്നത് ഏതൊരു താരത്തെയും മാനസികമായി ബാധിക്കുമെന്നാണ് അശ്വിൻ അഭിപ്രായപ്പെട്ടത്. സിറാജിനെ പോലെ താനും ഇത്തരത്തിലുളള അവഗണനകളിലുടെ കടന്നുവന്നിട്ടുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.

അശ്വിന്റെ വാക്കുകൾ

”ഏറ്റവും മനോഹരമായി കളിക്കുമ്പോഴും തുടർച്ചയായി ടീമിൽ നിന്നും അകറ്റുന്നത് ഏതൊരു താരത്തെയും മാനസികമായി ബാധിക്കും. മുഹമ്മദ് സിറാജിൻ്റെ വികാരത്തിനൊപ്പം ടീം മാനേജ്‌മെന്റും താരങ്ങളും നിൽക്കണം. ഒരു സ്പോർട്‌സ് സൈക്കോളജി‌സ്റ്റോ, ടീമിലെ സീനിയേഴ്സോ അദ്ദേഹത്തോട് സംസാരിക്കണം.

മാതൃ-പിതൃ വാൽസല്യം പോലെയുള്ള ഒരു സ്നേഹ തലോടൽ അദ്ദേഹത്തിന് ആവശ്യമുണ്ട്. സ്വാഭാവികമായും സിറാജ് വലിയ നിരാശയിലായിരിക്കും. കളിക്കാരുടെ മാനസികാവസ്ഥ പരിഗണിക്കാനുള്ള ബാധ്യത കൂടി ടീം മാനേജ്മെന്റിനുണ്ട്.

സിറാജിന്റെ പരാതി കേൾക്കാനും അദ്ദേഹത്തെ സാന്ത്വനിപ്പിക്കാനും ടീമിലെ സൈക്കോളജിസ്‌റ്റിന് കഴിയണം. ഞാനും ഇത്തരത്തിലുളള അവഗണനകളിലുടെ കടന്നുവന്ന താരമാണ്. ടീം തഴയുമ്പോൽ ഉണ്ടാവുന്ന വേദന ചെറുതല്ല”

ന്യൂസിലാൻഡിലെയുള്ള ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. പരമ്പരയിൽ അവസാന മത്സരത്തിൽ സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടായത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി.







By admin