• Sun. Nov 29th, 2026

24×7 Live News

Apdin News

വനിതാ ഗേറ്റ് കീപ്പറെ കല്ലിനിടിച്ചു പരിക്കേല്‍പ്പിച്ചയാള്‍ക്കായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം

Byadmin

Nov 29, 2026



തൃശ്ശൂര്‍ : വടക്കാഞ്ചേരിയില്‍ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചയാളെ കണ്ടെത്താനായില്ല.പാര്‍ളിക്കാട് ലെവല്‍ ക്രോസില്‍ വെച്ചാണ് അടാട്ട് സ്വദേശിനിയും ഗേറ്റ് കീപ്പറുമായ വിദ്യയെ അജ്ഞാതന്‍ ആക്രമിച്ചത്. ഗേറ്റ് അടയ്‌ക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് കല്ലുകൊണ്ട് ആവര്‍ത്തിച്ച് തലക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. തിരികെ പോയശേഷം ഇയാള്‍ വീണ്ടുമെത്തിയെങ്കിലും അപ്പോഴേക്കും ഗേറ്റ് കീപ്പര്‍ മുറിയിലെ അപായമണി മുഴക്കിയതിനാല്‍ സമീപവാസിയായ സ്ത്രീ ഓടിയെത്തിയിരുന്നു. ഇതോടെ അക്രമി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 14 തുന്നലിടേണ്ടിവന്നു.
മുപ്പതില്‍ താഴെ പ്രായം തോന്നിക്കുന്ന ആളാണ് ആക്രമിച്ചതെന്ന് വിദ്യ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

 

By admin