• Sun. Jul 12th, 2026

24×7 Live News

Apdin News

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Byadmin

Jul 12, 2026


ചെങ്ങന്നൂര്‍: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണമെന്നും നിലവില്‍ നാമമാത്രമായ വേതനം നല്‍കി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

ചെങ്ങന്നൂര്‍ സംഘവിഹാറില്‍ ഓള്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം തൊഴിലാളികളുടെ ഐക്യമാണെന്നും, എന്നാല്‍ മാനേജ്മെന്റുകള്‍ തൊഴിലാളികളെ പരസ്പരം ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ. ചന്ദ്രലത (പ്രസിഡന്റ്), കെ. ജയപ്രകാശ് (ജനറല്‍ സെക്രട്ടറി)

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രലത അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ സിബി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കെ. സദാശിവന്‍പിള്ള, എ.സി. കൃഷ്ണന്‍, കെ.എന്‍. മോഹനന്‍, അന്നക്കുട്ടി, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ. ചന്ദ്രലത (പ്രസിഡന്റ്), കെ. സദാശിവന്‍ പിള്ള, അന്നക്കുട്ടി (വൈസ് പ്രസിഡന്റ്), കെ. ജയപ്രകാശ് (ജനറല്‍ സെക്രട്ടറി), കെ.എന്‍. മോഹനന്‍, എ.സി. കൃഷ്ണന്‍, പി.മനേഷ് (സെക്രട്ടറി), പ്രമോദ് (ട്രഷറര്‍).

 



By admin