• Sat. Oct 31st, 2026

24×7 Live News

Apdin News

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

Byadmin

Oct 31, 2026


ഇന്ത്യക്കെതിരെയുള്ള നാലാം ടി-20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്സിനെ പ്രശംസിച്ച് ഇന്ത്യൻ പേസർ ഷാർദുൽ താക്കൂർ. ഈ പരമ്പരയിലെ ഫിലിപ്സിന്റെ സ്ഥിരത അതിശയിപ്പിക്കുന്നത് ആണെന്നാണ് താക്കൂർ പ്രശംസിച്ചത്.

”ഈ പരമ്പരയിൽ അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്. എല്ലാ കളികളിലും റൺസ് നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇത്രയും സ്ഥിരതയോടെ കളിക്കുന്ന താരങ്ങൾ വളരെ അപൂർവമാണ്. നമ്മൾ ഇന്ത്യൻ ടീമിന്റെ ആരാധകർ ആയിരിക്കാം. എന്നാൽ എതിർ ടീമിലുള്ള ഒരു താരം ഇത്രയും മികച്ചതായി ബാറ്റ് ചെയ്യുന്നത് കാണുന്നത് വലിയ സന്തോഷമാണ്” ഷാർദുൽ താക്കൂർ സോണി സ്പോർട്സിലൂടെ പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലെൻ ഫിലിപ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെയും മൈക്കൽ ബ്രേസ്‌വെല്ലിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. 49 പന്തിൽ 10 സിക്സും 6 ഫോറും സഹിതം 107 റൺസാണ് ഫിലിപ്സ് അടിച്ചെടുത്തത്. ടി-20യിലെ മൂന്നാം സെഞ്ചുറിയാണ് താരം ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. മൈക്കൽ ബ്രേസ്‌വെൽ 25 പന്തിൽ 65 റൺസാണ് നേടി ടീമിന് വലിയ ടോട്ടൽ നൽകുന്നതിൽ വലിയ പങ്കുവഹിച്ചു. 4 ഫോറുകളും 6 സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഇന്ത്യയെ 87 റൺസിനാണ് ന്യൂസിലാൻഡ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 259 റൺസാണ് ഇന്ത്യക്കെതിരെ നേടിയത്. വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു

ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ വിയർത്തപ്പോൾ, വേഗതയാർന്ന പന്തുകളിലൂടെ മായങ്ക് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രിൻസ് യാദവും അക്ഷർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി നാല് വിക്കറ്റുകളും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ, മാത്യു ഫിഷർ എന്നിവർ രണ്ട് വിക്കറ്റുകളും ആദം മിൽനെ ഒരു വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 35 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയാണ് പൊരുതിയത്. നമൻ ധീർ 28 റൺസും അഭിഷേക് ശർമ്മ 27 റൺസും നേടി പൊരുതിയെങ്കിലും വിജയം കൈവരിക്കാനായില്ല.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. നിലവിൽ പരമ്പരയിൽ 3-1 എന്ന നിലയിൽ ഇന്ത്യ തന്നെയാണ് മുന്നിൽ. നവംബർ ഒന്നിനാണ് പരമ്പരയിലെ അവസാന മത്സരം.







By admin