• Sun. Aug 30th, 2026

24×7 Live News

Apdin News

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

Byadmin

Aug 30, 2026



തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാധിരാജ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ അനില്‍ഗോപിക്കും ചട്ടമ്പിസ്വാമികളുടെ പഠനത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് ലഭിച്ച ഡോ. എ.എം. ഉണ്ണി കൃഷ്ണന് തീര്‍ത്ഥപാദ പുരസ്‌കാരവും നല്‍കുമെന്ന് ശ്രീ വിദ്യാധിരാജ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ അറിയിച്ചു.

ശ്രീ വിദ്യാധിരാജ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമി ജയന്തി ആഘോഷം ആഗസ്ത് 30 മുതല്‍ സപ്തംബര്‍ രണ്ട് വരെ നടക്കും. ആഗസ്ത് 30 തിരുവനന്തപുരം പത്മ കഫെയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. രാവിലെ 9.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. വെങ്ങാനൂര്‍ ഗോപകുമാര്‍ രചിച്ച ചട്ടമ്പിസ്വാമി ജീവ ചരിത്രപഠന ഗ്രന്ഥം സംഗീത് കുമാര്‍ പ്രകാശനം ചെയ്യും.

By admin