ന്യൂദല്‍ഹി: ഓര്‍മ്മയുണ്ടോ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വര്‍ഷങ്ങളോളം നീളുന്ന സമരം നടത്തി ദല്‍ഹിയിലെ ട്രാഫിക് സ്തംഭിപ്പിച്ചത്. ഈ കര്‍ഷകസമരക്കാരെ അണി നിരത്തിയത് അരവിന്ദ് കെജ്രിവാളായിരുന്നു. ഈ സമരത്തിന് പണം നല്‍കിയത് ഖലിസ്ഥാന്‍ വാദികളും. ഇപ്പോള്‍ അഭിജിത് ദീപ്കെയും വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ ആവശ്യപ്പെടുന്നത് ഇതേ കര്‍ഷകസംഘടനകളില്‍ നിന്നാണ്.
ഇതിനര്‍ത്ഥം അഭിജിത് ദീപ്കെ ആഗ്രഹിക്കുന്നത് ദല്‍ഹിയിലെ ജന്തര്‍മന്ദറിനെ വീണ്ടും സമരഭൂമിയാക്കി മാറ്റി ഖലിസ്ഥാന്‍ വാദികളുടെ അരാജകത്വം തിരികെ കൊണ്ടുവരാനാണ്. അന്ന് ആ കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ പാടുപെട്ടിരുന്നു. കര്‍ഷക സംഘടനയുടെ പിന്തുണ തേടിയതോടെ അഭിജിത് ദീപ്കെയുടെ തനിനിറം പുറത്തായിരിക്കുന്നു. അരവിന്ദ് കെജ്രിവാളും ഖലിസ്ഥാന്‍ വാദികളും തന്നെയാണ് അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍.