കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്താൻ പ്രോസിക്യൂഷൻ അപേക്ഷ നല്‍കി. പരുക്കേല്‍പ്പിച്ചതിനും ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൂടി ചേർക്കണമെന്നാണ് അപേക്ഷ. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
അന്വേഷണത്തില്‍ കണ്ടെത്തിയതും എന്നാല്‍, വിസ്‌താരത്തിന് ആവശ്യമില്ലാത്തതെന്നും കണക്കാക്കിയ സാക്ഷികള്‍, രേഖകള്‍, തൊണ്ടിമുതലുകള്‍ എന്നിവയുടെ പട്ടിക പ്രോസിക്യൂഷൻ കോടതിയില്‍ സമർപ്പിച്ചു. ജൂലൈ ആറിന് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ടുകാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും.