
കൊച്ചി: അമൃതാ സുരേഷ് ആഹ്ളാദത്തിന്റെ പരകോടിയിലാണ്. രാമായണ സിനിമയില്‍ ഒരു ഗാനം ആലപിക്കാന്‍ കഴിഞ്ഞതാണ് അമൃതാ സുരേഷിന്റെ സന്തോഷത്തിന് കാരണം.
രണ്ടു ലെജൻഡിറി സിങ്ങേഴ്സിന്റെ ഒപ്പം ചിലപ്പോ ഒരു പടിക്കു മുകളിൽ തന്നെ പിടിച്ചു കേറുന്നുണ്ട് അമൃത സുരേഷ് ❤️❤️.
റഹ്മാൻ സംഗീതത്തിൽ രാമായണം പോലെ ഉള്ള ഒരു വലിയ പടത്തിൽ മലയാളം വേർഷൻ പാടാൻ കഴിയുക അതൊക്കെ 👌👌.#RamayanaMovie #ARRahman #Amrithasuresh #ShreyaGhoshal pic.twitter.com/d1kiJkP0MF— jesmon joy (@jesallu) November 16, 2026
സിയാ സിയാ സീതാറാം….എന്ന പേരില്‍ ഹിന്ദിയില്‍ രാമായണ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണെങ്കില് തമിഴില്‍ ചിന്മയിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. അതിന്റെ മലയാളം പതിപ്പിലെ ഗാനമാണ് അമൃത സുരേഷ് പാടിയിരിക്കുന്നത്. മനം പോലെ മാംഗല്യ ശുഭയോഗം അയോധ്യാപുരി കൊണ്ടാടും തിരുസംഗമം….എന്ന രാമന്റെയും സീതയുടെയും വിവാഹവുമായി ബന്ധപ്പെട്ട മുഹൂര്‍ത്തമാണ് അമൃത പാടുന്നത്.
ഒരു ദിവസം എ.ആര്. റഹ്മാന്റെ ഓഫീസില്‍ നിന്നും വിളി വന്നുവെന്നും ഉടനെ കൊച്ചിയിലെ ഒരു സ്റ്റുഡിയോയില്‍ പോയി രാത്രി വൈകുവോളം റെക്കോഡിംഗ് നടത്തി പാട്ട് അയച്ചുകൊടുക്കുകയായിരുന്നുവെന്നും ഇതിനേക്കാള്‍ സന്തോഷകരമായി മറ്റൊന്നില്ലെന്നും അമൃത സുരേഷ് പറയുന്നു.