• Fri. Oct 23rd, 2026

24×7 Live News

Apdin News

അവന് വേണ്ടി സഞ്ജുവിനെ മാറ്റരുത്: നിർദേശവുമായി ഇന്ത്യൻ ഇതിഹാസം

Byadmin

Oct 23, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ മിന്നും പ്രകടനങ്ങൾ നടത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വൈഭവ് സൂര്യവംശിക്ക് വേണ്ടി സഞ്ജു സാംസണെ ടീമിൽ നിന്നും മാറ്റരുതെന്നാണ് രഹാനെ നിർദേശം നൽകിയത്.

”സ്വന്തം ദിവസങ്ങളിൽ ലോകത്ത് ഒരു ബൗളർക്കും തോൽപ്പിക്കാനാവാത്ത ബാറ്ററാണ് സഞ്ജു സാംസൺ. ആക്രമണത്തിൽ മാജിക് ടച്ചുള്ള ഓപ്പണർ. ന്യുസിലൻഡിനെതിരെ അദ്ദേഹം നടത്തിയ ബാറ്റിംഗ് നോക്കുക അതിവേഗതയിൽ കളിയുടെ ഗതി മാറ്റി. ഇത് സഞ്ജുവിന് മാത്രം കഴിയുന്ന കാര്യമാണ്. എല്ലാ ഷോട്ടുകളും പെർഫെക്ടായിരുന്നു. സഞ്ജുവിൽ വിശ്വാസമർപ്പിക്കുകയും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകുകയുമാണ് വേണ്ടത്. വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റരുത്. വൈഭവിന് അദ്ദേഹത്തിന്റെ സമയം വരും” അജിങ്ക്യ രഹാനെ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.

മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.







By admin