• Thu. Nov 5th, 2026

24×7 Live News

Apdin News

ആന്ധ്രയിലും എൻഡിഎ തരംഗം; കോൺഗ്രസ് ചിത്രത്തിലേയില്ല

Byadmin

Nov 5, 2026



അമരാവതി: ആന്ധ്രപ്രദേശിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിഡിപി- ബിജെപി-ജനസേന സഖ്യത്തിന് ഉജ്വല വിജയം. സംസ്ഥാനത്തെ നഗര ഭരണത്തിൽ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എൻഡിഎ മുന്നേറ്റം. 13 മുനിസിപ്പൽ കോർപറേഷനുകളിൽ 12 ഇടത്തും സഖ്യം വിജയം നേടി. 2021ൽ 13 കോർപറേഷനുകളും സ്വന്തമാക്കിയ വൈഎസ്ആർ കോൺഗ്രസിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസ് ചിത്രത്തിലേയില്ല.
വിശാഖപട്ടണം, ഗുണ്ടൂർ, ഏലൂരു, മച്ചിലിപട്ടണം, തിരുപ്പതി, ചിറ്റൂർ, കർണൂൽ, നെല്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എൻഡിഎ മേൽക്കൈ നേടി. വിശാഖപട്ടണത്ത് ടിഡിപി സ്ഥാനാർത്ഥി മുക്ക ശ്രാവണി മേയർ സ്ഥാനത്തേക്ക് വിജയിച്ചു. വിജയവാഡയിൽ ജനസേനയുടെ വംഗവീതി രാധാകൃഷ്ണയും ഏലൂരിൽ റെഡ്ഡി അപ്പള നായിഡുവും മേയർ സ്ഥാനത്തേക്ക് വിജയിച്ചു. നഗര ഭരണത്തിൽ എൻഡിഎയുടെ ശക്തമായ സാന്നിധ്യമാണ് ഫലം വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിൽ ബിജെപിയും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയം സ്വന്തമാക്കി. ലഭ്യമായ കണക്കുകൾ പ്രകാരം നഗര തദ്ദേശ സ്ഥാപനങ്ങളിലായി ബിജെപി 137 വാർഡുകൾ നേടി. 2021ൽ ഏഴ് വാർഡുകളിൽ മാത്രമായിരുന്നു പാർട്ടിയുടെ വിജയം. 2021നെ അപേക്ഷിച്ച് ബിജെപിയുടെ സാന്നിധ്യത്തിലുണ്ടായ വർധന സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.
മുനിസിപ്പാലിറ്റികളിലും നഗർ പഞ്ചായത്തുകളിലും എൻഡിഎയുടെ മുന്നേറ്റം കൂടുതൽ വ്യക്തമായി. 86 നഗര തദ്ദേശ സ്ഥാപനങ്ങളിൽ 75 ഇടത്തും സഖ്യം വിജയിച്ചു. 17 ഇടങ്ങളിൽ സഖ്യ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർഡ് അടിസ്ഥാനത്തിലുള്ള കണക്കുകളിൽ ടിഡിപി
2,356, ജനസേന 440, ബിജെപി 137. വൈഎസ്ആർ കോൺഗ്രസ് 493 സീറ്റുകളിലൊതുങ്ങി.
വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ തട്ടകമായ പു
ലിവെന്ദുലയിൽ ടിഡിപി നേടിയ വിജയവും ശ്രദ്ധേയമായി. ജഗന്റെ ശക്തികേന്ദ്രത്തിൽ തന്നെ തിരിച്ചടി നേരിട്ടത് വൈഎസ്ആർ കോൺഗ്രസിന്റെ ജനപിന്തുണയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. കടപ്പ ജില്ലയിലും പാർട്ടിയുടെ പ്രകടനം ദുർബലമായി.

By admin