• Thu. Nov 5th, 2026

24×7 Live News

Apdin News

കിവികളുടെ യഥാർത്ഥ അന്തകൻ; ഇതിഹാസത്തിനൊപ്പം വിരാട ചരിത്രം

Byadmin

Nov 5, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന്‌ പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയുമായിരുന്നു. ലക്ഷ്യം 56 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു

ഇന്ത്യക്ക് വേണ്ടി വിരാട് കോലി അർധ സെഞ്ച്വറി നേടി തിളങ്ങി. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

മത്സരത്തിൽ ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലിയുടെ പേരിലായി മാറി. 1971 റൺസാണ് കോലി കിവികൾക്കെതിരെ അടിച്ചെടുത്തത്. ഈ റെക്കോർഡിൽ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങിനൊപ്പമാണ് കോലി.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും കെയ്ൽ ജാമിസൺ, നഥാൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.

ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.







By admin