• Sun. Aug 30th, 2026

24×7 Live News

Apdin News

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

Byadmin

Aug 30, 2026


പത്തനംതിട്ട : ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 1.30ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്‌ട്രപതി ആറന്മുള ജലമേളയിൽ പങ്കെടുക്കുന്നത്. 51 പള്ളിയോടങ്ങളാണ് ഇത്തവണ ജലമേളയിൽ അണിനിരക്കുന്നത്.

സത്രം കോമ്പൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അധ്യക്ഷനാകും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്ന് പള്ളിയോട സേവാ സംഘം ഭാരവാഹികൾ അറിയിച്ചു.

അതേസമയം, സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷം ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.
ലോക്ഭവൻ കിഴക്ക് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, സമാപിക്കുക. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്‌ളോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും സ്‌കേറ്റിംഗ് സംഘത്തിന്റെ അഭ്യാസപ്രകടനങ്ങളും കൂടാതെ വിവിധ കലാപരിപാടികളും ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടും.



By admin