• Sun. Nov 1st, 2026

24×7 Live News

Apdin News

ആ പഴയ ഓർമ്മകൾ തിരികെവരുന്നു! മോഹൻലാലുമൊത്തുള്ള ആ സുവർണ്ണകാലം വീണ്ടും; മനസ്സ് തുറന്ന് മുകേഷ്!

Byadmin

Nov 1, 2026


കൊച്ചി: അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രമായ ‘L368’-ന്റെ പൂജാ ചടങ്ങിൽ നടൻ മുകേഷ് പങ്കുവെച്ച വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു.

മോഹൻലാലിന്റെ ഒപ്പം തുടക്കകാലത്ത് ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും, അതേ പ്രതാപകാലം വീണ്ടും തിരിച്ചുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് മറ്റൊരു ദൃശ്യവിരുന്നിന് പ്രതീക്ഷ നൽകിക്കൊണ്ട് അനൂപ് സത്യൻ തന്റെ രണ്ടാമത്തെ ചിത്രം ഒക്ടോബർ 30-നാണ് പ്രഖ്യാപിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു കോമഡി ആക്ഷൻ ത്രില്ലർ ശൈലിയിലാണ് ഒരുങ്ങുന്നത്.

കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സിനിമയിലെ പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു.

ചടങ്ങിൽ സംസാരിക്കവെയാണ് സത്യൻ അന്തിക്കാടിന്റെ കുടുംബവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ചും മുകേഷ് മനസ്സ് തുറന്നത്.

“മഹാഭാഗ്യമെന്ന് പറഞ്ഞാൽ അഖിലിന്റെ പടത്തിലും ഞാൻ അഭിനയിച്ചു, ഇപ്പോൾ അനൂപിന്റെ പടത്തിലും അഭിനയിക്കാൻ പോകുന്നു. ആ കുടുംബത്തിലെ എല്ലാവരുമായിട്ടും സ്നേഹം പങ്കിടുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

പ്രത്യേകിച്ചും മോഹൻലാലിന്റെ കൂടെ ഇപ്പോൾ തരുൺ മൂർത്തിയുടെ ചിത്രത്തിലും ഞാൻ അഭിനയിച്ചിരുന്നു. അതിനുശേഷമുള്ള സിനിമയാണിത്,” മുകേഷ് പറഞ്ഞു.

സത്യൻ അന്തിക്കാട് മലയാള സിനിമയുടെ ഏറ്റവും വലിയ ബ്രാൻഡുകളിലൊരാളാണെന്നും അദ്ദേഹത്തിന്റെ രണ്ടു മക്കളായ അഖിൽ സത്യന്റെയും അനൂപ് സത്യന്റെയും ചിത്രങ്ങളിൽ ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണ്ട് തുടക്കകാലത്ത് മോഹൻലാലിനൊപ്പം ഒരുപാട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും, ആ കാലം വീണ്ടും തിരിച്ചുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് മുകേഷ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ഷെഹ്നാദ് ജലാൽ സിനിമാറ്റോഗ്രഫി നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങൾക്ക് കൈതപ്രവും സംഗീതം ജേക്സ് ബിജോയുമാണ് ഒരുക്കുന്നത്. നവംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

The post ആ പഴയ ഓർമ്മകൾ തിരികെവരുന്നു! മോഹൻലാലുമൊത്തുള്ള ആ സുവർണ്ണകാലം വീണ്ടും; മനസ്സ് തുറന്ന് മുകേഷ്! appeared first on Chandrika Daily.

By admin