• Fri. May 29th, 2026

24×7 Live News

Apdin News

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Byadmin

May 29, 2026


തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻ ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെയും സി ആർ പി എഫിലെയും ഉദ്യോഗസ്ഥരെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളെയാണ് പോലീസ് കോടതിയിൽ റിമാൻഡ് ചെയ്‌തത്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ വധശ്രമം,​ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300-ലധികം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഐ പി ബിനു ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതിയായ ദിനകറും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സിപിഎം-പോലീസ് ധാരണപ്രകാരമായിരുന്നു ചുടുകട്ടകളും കല്ലും കമ്പും കൊണ്ടുള്ള ആക്രമണം. ആക്രമണത്തിൽ ഇ ഡി വാഹനത്തിന്റെ ഡ്രൈവര്‍ ശ്യാമിന്റെ കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു.

ഗത്യന്തരമില്ലാതെ വന്നതോടെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.



By admin