• Thu. Jul 9th, 2026

24×7 Live News

Apdin News

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

Byadmin

Jul 9, 2026


തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ പരമ്പരാഗത യൂണിഫോം പച്ചനിറത്തിന് പകരം കാവി നിറമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍. ഇത്തരമൊരു നിറംമാറ്റത്തെ ഏതാണ്ട് കൊലക്കുറ്റം ചെയ്തതുപോലെയുള്ള വെറുപ്പോടെയാണ് മീഡിയവണ്‍, മാധ്യമം ദിനപത്രം എന്നിവര്‍  സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്.

രൂപീകരണക്കാലം മുതൽ സേനാംഗങ്ങൾ ധരിച്ചിരുന്ന പച്ച കോട്ടുകൾക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകളാണ് കോർപ്പറേഷൻ വിതരണം ചെയ്തിരിക്കുന്നത്. ഈ അപ്രതീക്ഷിത നിറംമാറ്റത്തിൽ ഹരിതകർമസേനാംഗങ്ങൾക്കിടയിൽ അസംതൃപ്തിയുണ്ടെന്നാണ് മീഡിയവണ്‍ ചാനലും മാധ്യമം ദിനപത്രവും നടത്തുന്ന കുത്സിത മാധ്യമപ്രവര്‍ത്തനം.

2017-ൽ ഹരിതകേരളം മിഷന്റെ കീഴിൽ ഹരിതകർമസേന രൂപീകൃതമായതുമുതൽ പച്ചനിറത്തിലുള്ള കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷമെന്നും ഇപ്പോള്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം കാവിവൽക്കരണമെന്നാണ് മീഡിയ വണ്ണും മാധ്യമവും ആരോപിക്കുന്നത്.

കോർപ്പറേഷൻ നൽകിയ പുതിയ കിറ്റിൽ കാവി നിറത്തിലുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, ഗ്ലൗസ്, റെയിൻകോട്ട് എന്നിവയാണ് ഉള്ളത്. തുടക്കത്തിൽ രാഷ്‌ട്രീയ വിദ്വേഷത്തിന്റെ ഭാഗമായി ചിലര്‍ ഇത് കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു. എന്നാൽ കർശന നിർദേശം നല്‍കിയതോടെ ഇവര്‍ യൂണിഫോം വാങ്ങി. പലരും കാവി യൂണിഫോം ധരിച്ച് ജോലി തുടങ്ങിയിട്ടുണ്ടെന്നും ഹരിത കർമ സേനയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർ പറഞ്ഞു. യൂണിഫോം കോഡ് നിശ്ചയിച്ചത് കേന്ദ്ര സർക്കാരാണെന്നും അതിനാലാണ് മാറ്റം വരുത്തിയതെന്നും മേയർ വി.വി.രാജേഷ് പറയുന്നു.



By admin