• Tue. Oct 20th, 2026

24×7 Live News

Apdin News

ഇന്ത്യയിലെ എസ് ഐ ആറിനെതിരെ ലണ്ടനില്‍ സമരം നടത്താന്‍ ബംഗ്ലാദേശികളും പാകിസ്ഥാനികളും എന്തിന്? ധ്രൂവ് റാഠിക്ക് പണം നല്‍കിയതാര്?: കുല്‍ദീപ്

Byadmin

Oct 20, 2026



ലണ്ടന്‍: ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട് ലണ്ടനില്‍ യൂട്യൂബര്‍ ധ്രുവ് റാഠി നടത്തിയ പരിപാടിയില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും വലിയ തോതില്‍ പങ്കെടുത്തതിനെ പിമര്‍ശിച്ച് ബിജെപിയുടെ യുകെ, യൂറോപ്യന്‍ നേതാവ് കുല്‍ദീപ് ഷെഖാവത്ത്. ഈ സമരത്തില്‍ 50ഓ 60ഓ ഇന്ത്യന്‍ യുവാക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാക്കി ഭൂരിപക്ഷവും പാകിസ്ഥാനികളും ബംഗ്ലാദേശികളും ആണെന്നും അദ്ദേഹം ആരോപിച്ചു.

“ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ എന്നാരോപിച്ച് ബ്രിട്ടീഷ് മണ്ണില്‍ സമരം നടത്തുന്നതിനെയും കുല്‍ദീപ് ഷെഖാവത്ത് ചോദ്യം ചെയ്തു. ധ്രൂവ് റാഠിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് ആരാണ് പണം മുടക്കിയത്? യുകെയിലെ ഇന്ത്യക്കാരെ വിഭജിക്കാനാണോ ധ്രുവ് റാഠി വന്നത്?” – കുല്‍ദീപ് ഷെഖാവത്ത് ചോദിച്ചു.

ഇന്ത്യയിലെ എസ് ഐ ആര്‍ പ്രക്രിയയില്‍ ക്രമക്കേട് നടന്നു എന്നത് യാതൊരു തെളിവുമില്ലാത്ത ആരോപണമാണ്. ഇന്ത്യന്‍ ഹൗസിന് മുന്‍പില്‍ പ്രകടനം എത്തിയപ്പോള്‍ ഇന്ത്യന്‍ ദേശസ്നേഹികളുമായി സമരക്കാര്‍ ഏറ്റുമുട്ടിയെന്നും കുല്‍ദീപ് ഷെഖാവത്ത് ആരോപിച്ചു.

By admin