
മോസ്കോ: സന്ദേശമയക്കാന്‍ പേരുകേട്ട ആപ്പാണെങ്കിലും ഒട്ടേറെ തട്ടിപ്പുകള്‍ നടത്താന്‍ ടെലഗ്രാം ആപ് ഉപയോഗിക്കാന്‍ കഴിയും. ഒരു ഇമേജ് കിട്ടിക്കഴിഞ്ഞാല്‍ ഇത് എഡിറ്റ് ചെയ്യാന്‍ ടെലിഗ്രാമില്‍ എളുപ്പമാണ്. ആരാണ് ഇത് എഡിറ്റ് ചെയ്തത് എന്നുപോലും കണ്ടെത്താന്‍ കഴിയില്ല. ടെലഗ്രാം ആപിലെ ഈ സാധ്യത ഉപയോഗിച്ച് പലരും നീറ്റ് പരീക്ഷാപ്പേപ്പറിന്റെ വ്യാജപതിപ്പുകള്‍ ഇറക്കി. ഒറിജിനല്‍ നീറ്റ് പേപ്പര്‍ എഡിറ്റ് ചെയ്ത് പുതിയ ചോദ്യങ്ങള്‍ ചേര്‍ക്കുകയായിരുന്നു. ഈ വ്യാജചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുക വഴി വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ഭീതി സൃഷ്ടിക്കാന്‍ നീറ്റ് പരീക്ഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി നീറ്റ് പുനപരീക്ഷ നടത്തിയപ്പോള്‍ പരീക്ഷ കഴിയുന്നത് വരെ ടെലഗ്രാം ആപ് ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
അതായത് ടെലഗ്രാം എന്ന ആപ് ലോകത്തിലെ അമേരിക്കന്‍ വിരുദ്ധ ഭരണാധികാരികള്‍ക്കെല്ലാം തലവേദനയാവുകയാണ്.. ഇപ്പോഴിതാ റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ടെലഗ്രാം വലയ്‌ക്കുകയാണ്. ഇന്ത്യയില്‍ നീറ്റ് ചോദ്യപ്പേപ്പറിന്റെ വ്യാജന്‍ ഉണ്ടാക്കാനാണ് തട്ടിപ്പുകാര്‍ ടെലഗ്രാം ആപ് ഉപയോഗിച്ചതെങ്കില്‍ റഷ്യയില്‍ അട്ടിമറി നടത്താനും സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും ടെലഗ്രാം ആപ് വ്യാപകമായി ഉപയോഗിക്കുന്നതായി റഷ്യന്‍ ഭരണാധികാരികള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ടെലഗ്രാം സ്ഥാപകന്‍ പവല്‍ ദുറോവിനെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യന്‍ സര്‍ക്കാര്‍. കാരണം
ഉക്രേനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഭീകര-തീവ്രവാദ സംഘടനകളും റഷ്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കുമായി ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചാനലുകളും ബോട്ടുകളും മാറ്റാന്‍ റഷ്യആവശ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാന്‍ ടെലഗ്രാം ആപിന്റെ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.
ഇതിനായി ടെലഗ്രാം സ്ഥാപകൻ പവല്‍ ദുറോവിനെതിരെ ഭീകരവാദത്തിന് ഒത്താശ ചെയ്തെന്ന കുറ്റം ചുമത്തിയിരിക്കുകയാണ് റഷ്യ. റഷ്യയില്‍ ടെലഗ്രാം പ്ലാറ്റ്ഫോമിന്മേലുള്ള നിയന്ത്രണം കടിപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സുരക്ഷാ ഏജന്‍സി. .