• Mon. Oct 5th, 2026

24×7 Live News

Apdin News

ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണം; നിബന്ധന തള്ളി, WCL-ൽ നിന്ന് പാകിസ്ഥാൻ പിന്മാറി

Byadmin

Oct 5, 2026


ദുബായ്: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിന്റെ (WCL) മൂന്നാം സീസണിൽ നിന്ന് പാകിസ്ഥാൻ ചാമ്പ്യൻസ് പിന്മാറി. ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) കർശന നിബന്ധന സംഘാടകർ തള്ളിയതിനെ തുടർന്നാണ് പിന്മാറ്റം.

കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരവും സെമി ഫൈനലും ഇന്ത്യ ബഹിഷ്കരിച്ചതോടെ പാകിസ്ഥാൻ വാക്കോവറിലൂടെ ഫൈനലിൽ എത്തുകയായിരുന്നു. അന്ന് കളിക്കാർ തമ്മിൽ ഹസ്തദാനം ചെയ്യാനും ഇന്ത്യൻ താരങ്ങൾ തയ്യാറായിരുന്നില്ല.

ഈ സംഭവത്തിൽ ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്നും, ഇത്തവണ ഹസ്തദാനം ചെയ്യാൻ തയ്യാറാകണമെന്നുമായിരുന്നു പിസിബിയുടെ പ്രധാന ആവശ്യം. എന്നാൽ വാണിജ്യപരമായ ആവശ്യങ്ങൾ മാത്രമേ അംഗീകരിക്കാൻ കഴിയൂ എന്ന് WCL മാനേജ്മെന്റ് വ്യക്തമാക്കി. മാപ്പ് പറയണമെന്ന ആവശ്യം തള്ളിയതോടെ പിസിബി എൻഒസി നൽകാൻ വിസമ്മതിക്കുകയായിരുന്നു.

ഒക്ടോബർ 10 ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് പോരാട്ടമാണ് ഇതോടെ റദ്ദാക്കിയത്. ഷാഹിദ് അഫ്രീദി നയിക്കേണ്ടിയിരുന്ന പാക് ടീമിന്റെ ആദ്യ മത്സരങ്ങൾ നേരത്തെ സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും റണ്ണേഴ്സ് അപ്പായിരുന്നു പാകിസ്ഥാൻ.

എൻഒസി ലഭിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും ബോർഡിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പാകിസ്ഥാൻ ചാമ്പ്യൻസ് മാനേജ്മെന്റ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.







By admin