• Tue. Jul 21st, 2026

24×7 Live News

Apdin News

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

Byadmin

Jul 21, 2026


കൊച്ചി : രാജ്യവിരുദ്ധരായ ജന്തർ മന്തറിലെ കലാപകാരികൾക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും നടൻ മോഹൻലാലിന്റെ മകൾ വിസ്മയയും . കലാപം ഉണ്ടാക്കുന്നവരെ നിഷ്കളങ്കരായ മനുഷ്യരെന്നാണ് നടി പാർവ്വതി തെരുവോത്ത് വിശേഷിപ്പിക്കുന്നത് . നമ്മുടെ ജനാധിപത്യം നമ്മളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. മ്മുടെ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നവരുടെ വാക്കുകൾ കേട്ട് മിണ്ടാതിരിക്കരുത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യം കടുത്ത ഭീഷണിയിലാണെന്നുമൊക്കെയാണ് പാർവതി പറയുന്നത്.

. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നാണ് വിസ്മയ മോഹൻലാലിന്റെ ചോദ്യം. തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ വരുന്നവരോട് ‘എന്റെ രാഷ്‌ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനവും’ എന്ന് പറഞ്ഞാണ് ടോവിനോയുടെ പോസ്റ്റ്. രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പാറ്റാപാർട്ടി എന്ന പേരിൽ അക്രമികൾ ശ്രമിക്കുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നിട്ടും ഈ അക്രമികളെ നിഷ്കളങ്കർ എന്ന് വിശേഷിപ്പിക്കുന്ന പാർവതിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ഇത്തരത്തിൽ കലാപം നടന്ന ബംഗ്ലാദേശിൽ അക്രമികൾ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നു തള്ളിയപ്പോഴും, പഹൽഗാമിൽ മതം ചോദിച്ച് ഭീകരർ സാധാരണക്കാരുടെ ജീവൻ എടുത്തപ്പോഴും ഇവർ ഉറങ്ങുകയായിരുന്നോ എന്നാണ് ചോദ്യം . ഇന്ത്യൻ സൈനികരെ പാക് ഭീകരർ ഇല്ലാതാക്കുമ്പോൾ കാണിക്കാത്ത വേവലാതിയാണ് ഇന്ത്യയെ തകർക്കാൻ ഇറങ്ങിയ കലാപകാരികൾക്കെതിരെ നടപടി എടുക്കുമ്പോൾ ഇത്തരക്കാർക്ക് ഉണ്ടാകുന്നത് . ബംഗ്ലാദേശിലെ നിരോധിത സംഘടനയായ ബംഗ്ലാദേശും, പാക് മാധ്യമങ്ങളും പിന്തുണ നൽകുന്നത് കൊണ്ട് തന്നെ ഈ കലാപത്തിന്റെ ലക്ഷ്യവും വ്യക്തമാണ്. ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന സർക്കാർ നിലപാടിനൊപ്പമാണ് ദേശസ്നേഹികളായ ഇന്ത്യക്കാർ.



By admin