ന്യൂദല്‍ഹി: ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തുടനീളമുള്ള ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഏകീകൃത നയം രൂപീകരിക്കാന്‍ കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ട്രൈബ്യൂണലുകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത് .
2025 നവംബറില്‍ ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനവും കാലാവധിയും സംബന്ധിച്ച 2021 ലെ ട്രൈബ്യൂണല്‍സ് പരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മാത്രമല്ല, നാല് മാസത്തിനുള്ളില്‍ ദേശീയ ട്രൈബ്യൂണല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.