• Thu. May 14th, 2026

24×7 Live News

Apdin News

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Byadmin

May 14, 2026


ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തിൽ യുഎഇയോട് കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച്  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. നെതന്യാഹുവിന്റെ യുഎഇയുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ഇറാൻ പറഞ്ഞു.

ഇറാൻ സുരക്ഷാ ഏജൻസികൾ വളരെക്കാലം മുമ്പ് നമ്മുടെ നേതൃത്വത്തോട് പറഞ്ഞ കാര്യങ്ങൾ നെതന്യാഹു ഇപ്പോൾ പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു എനാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എക്‌സിൽ എഴുതിയത്. എന്നിരുന്നാലും ഇറാൻ ഈ വിവരങ്ങൾ കൈവശം വച്ചപ്പോൾ അത് പരസ്യമാക്കാത്തതിന്റെ കാരണം അരഗ്ചി വിശദീകരിച്ചില്ല.

കൂടാതെ  ഇസ്രായേലുമായുള്ള യുഎഇ ഗൂഢാലോചന പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലെ ജനങ്ങളുടെ കോപത്തിന് പാത്രമാകുന്നത് മണ്ടത്തരമായ ചൂതാട്ടമാണ്. ഇസ്രായേലുമായി അങ്ങനെ ചെയ്യുന്നത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്നാണ് അരഘ്ചി തുടർന്നു പറഞ്ഞു. വിഭജനം വിതയ്‌ക്കാൻ ഇസ്രായേലുമായി ഒത്തുകളിക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധത്തിനിടെ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയതായും പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവാണ് ഈ കൂടിക്കാഴ്ചയെന്ന് അതിൽ പറയുന്നു. എന്നിരുന്നാലും സന്ദർശനം എപ്പോൾ നടന്നുവെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. മാർച്ച് 26 ന് നെതന്യാഹു യുഎഇ സന്ദർശിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഒമാൻ അതിർത്തിക്കടുത്തുള്ള അൽ ഐൻ നഗരത്തിലാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.

ആരോപണം നിഷേധിച്ച് യുഎഇ

ഇസ്രായേൽ പ്രധാനമന്ത്രിയുടെയോ ഏതെങ്കിലും ഇസ്രായേലി പ്രതിനിധി സംഘത്തിന്റെയോ രഹസ്യ സന്ദർശനം യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിഷേധിച്ചു. “ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎഇ സന്ദർശനത്തെക്കുറിച്ചോ യുഎഇ മണ്ണിൽ ഏതെങ്കിലും ഇസ്രായേലി സൈനിക സംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ചോ പ്രചരിക്കുന്ന എല്ലാ റിപ്പോർട്ടുകളും യുഎഇ നിഷേധിക്കുന്നു എന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം അബ്രഹാം ഉടമ്പടികൾ പ്രകാരം സ്ഥാപിതമാണെന്നും അവ ഏതെങ്കിലും രഹസ്യ വഴി നടത്തപ്പെടുന്നില്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.



By admin