• Thu. Oct 8th, 2026

24×7 Live News

Apdin News

‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ

Byadmin

Oct 7, 2026


കോഴിക്കോട്: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ (ഒക്ടോബർ 7, ബുധൻ) രാത്രി 8 മണിക്ക് കോഴിക്കോട് നടക്കും. ലീഗ് ഹൗസിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ബീച്ചിൽ സമാപിക്കും.

ഭരണകൂടത്തിന്റെ സ്വാധീനത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ ശക്തമായ യുവജന പ്രതിഷേധമായാണ് ‘ഇൻസാഫ് കി രാത്’ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ യുവജനങ്ങളുടെ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുന്നതാകും നൈറ്റ് മാർച്ച്.

ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് വരിച്ച മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവർത്തകരും മാർച്ചിനെ അഭിവാദ്യം ചെയ്യും.

നൈറ്റ് മാർച്ചിന്റെ വിജയത്തിനായി മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ സജീവമായി രംഗത്തിറങ്ങണമെന്നും പരമാവധി പ്രവർത്തകരെ അണിനിരത്തി പരിപാടി വൻ വിജയമാക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. പി. അബ്ദുസമദും ജനറൽ സെക്രട്ടറി അഫ്നാസ് ചേറോടും അഭ്യർത്ഥിച്ചു.

The post ‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ appeared first on .

By admin