സ്പാനിഷ് താരം പേഡ്രോ റോഡ്രിഗസ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
സ്പെയ്ൻ ഫുട്ബോൾ ടീമിനൊപ്പം ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് പെഡ്രോ. 2010 ലോകകപ്പ്, 2012 യൂറോകപ്പ് എന്നീ കിരീടങ്ങൾ സ്പാനിഷ് ടീമിനൊപ്പം സ്വന്തമാക്കിയ താരം 65 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും നേടി.


ക്ലബ്ബ് ഫുട്ബോളിലും മികച്ച കരിയർ ആണ് താരത്തിനുള്ളത്. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നും കളി പഠിച്ചെത്തിയ താരം പെപ് ഗ്വാർഡിയോളയുടെ സുവർണ കാലഘട്ടം രേഖപ്പെടുത്തിയത്. ബാഴ്സലോണയ്ക്ക് പുറമേ ചെൽസി റോമ ലാസിയോ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം ബൂട്ടുകെട്ടി. വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി 794 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ പെഡ്രോ 197 ഗോളുകളാണ് നേടിയിട്ടുള്ളത്.