• Thu. Oct 8th, 2026

24×7 Live News

Apdin News

ഗ്യാനേഷ് കുമാറിന്റെ രാജി ഡൽഹി പ്രക്ഷോഭം; മുഖ്യമന്ത്രി വി.ഡി സതീശൻ അറസ്റ്റിൽ

Byadmin

Oct 8, 2026


വോട്ടർപട്ടികയിലെ ക്രമക്കേടുകളും പ്രത്യേക തീവ്ര പരിശോധനയും (SIR) ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ചിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തു.

പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ ഡൽഹിയിൽ പ്രതിഷേധം ശക്തമായി.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വി.ഡി. സതീശനൊപ്പം നിരവധി പ്രതിപക്ഷ നേതാക്കളും മാർച്ചിൽ അണിനിരന്നു. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായാണ് എംപിമാർ പ്രതിഷേധിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധിച്ച എംപിമാരെ പൊലീസ് ബലമായി നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള കെ.സി. വേണുഗോപാൽ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ എംപിമാരെയും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തതയും ആവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കിയത്. പ്രതിഷേധത്തിനിടെ കേരളത്തിൽ നിന്നുള്ള നാല് രാജ്യസഭാ എംപിമാരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.







By admin