• Thu. Oct 8th, 2026

24×7 Live News

Apdin News

പ്രതിക്ഷേധക്കടലായി ഡൽഹി; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ; നേതാക്കളെ വലിച്ചിഴച്ച് ഡൽഹി പൊലിസ്

Byadmin

Oct 8, 2026


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധത്തിൽ സംഘർഷാവസ്ഥ. ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡൽഹിയിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർക്കായി ഉച്ചഭക്ഷണ യോഗം വിളിച്ചിരുന്നു. തുടർന്ന് എംപിമാർ വിവിധ സംഘങ്ങളായി ജന്തർ മന്തറിലേക്ക് പ്രതിഷേധത്തിനായി പുറപ്പെടുകയായിരുന്നു.

പ്രതിഷേധം തടയാൻ ഡൽഹി പൊലീസ് റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു. പ്രതിഷേധിച്ച നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കാനായിരുന്നു പൊലീസിന്റെ നീക്കം.

ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ചും പൊലീസ് തടഞ്ഞിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.







By admin