• Thu. Oct 8th, 2026

24×7 Live News

Apdin News

ഗ്യാനേഷ് കുമാറിന്റെ രാജി ഡൽഹി പ്രക്ഷോഭം; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ച് പൊലിസ്

Byadmin

Oct 7, 2026


ന്യൂഡൽഹി: ദീർഘനേരത്തെ സംഘർഷത്തിനും അനിശ്ചിതത്വത്തിനും ശേഷം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പോലീസ് വിട്ടയച്ചു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത എത്തിച്ച ബാരക്കമ്പ പോലീസ് സ്‌റ്റേഷന് മുന്നിൽ വൻ സംഘർഷം ഉടലെടുത്തു.

മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പോലീസ് സ്‌റ്റേഷന് മുന്നിലെത്തിയിരുന്നു. എന്നാൽ ആരെയും അകത്തേക്ക് കടത്തി വിടാൻ പോലീസ് തയാറായില്ല. ഇതോടെ പോലീസും എംപിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പോലീസ് ഇവരെ അകത്തേക്ക് കടത്തിവിടാൻ തയാറാകുകയായിരുന്നു.

15 മിനിറ്റോളം ഇവർക്കു പുറത്തുനിൽക്കേണ്ടി വന്നു. രാഹുലിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ പോലീസിനോടു പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തെയും എംപിമാരെയും സ്റ്റേഷനിലേക്ക് കടത്തിവിടാൻ തയാറായത്.

ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും പവിത്രമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രതിഷേധത്തെ തടയാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പോലീസ് കസ്റ്റഡിയിൽവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പോലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.

തുടർച്ചയായി നാലാംദിവസമാണ് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മിന്നൽ സമരങ്ങളിലൂടെ പോലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു പ്രതിപക്ഷ നീക്കം. മല്ലികാർജുൻ ഖർഗെ വിളിച്ച യോഗത്തിനും ഉച്ച ഭക്ഷണത്തിനുമായി ഇന്ത്യാ സഖ്യത്തിലെ എംപിമാർ എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം സാഗർ രത്‌ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിക്കുകയായിരുന്നു.

നേതാക്കൾ കയറിയ ബസുകൾ പോലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടായി. പോലീസ് തടഞ്ഞാലും പ്രതിഷേധത്തിൽ നിന്ന് പിന്തിരിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. പോലീസ് വാഹനം തടഞ്ഞതോടെ പ്രിയങ്ക നടുറോഡിൽ കിടന്നു പ്രതിഷേധിച്ചു. തന്നെ പോലീസ് ക്രൂരമായി ആക്രമിച്ചെന്നും അവർ ആരോപിച്ചു. പ്രിയങ്കയേയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു. ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രാഹുൽ, ഗ്യാനേഷ് കുമാർ രാജ്യദ്രോഹിയാണെന്നും പറഞ്ഞു.







By admin