• Thu. Oct 8th, 2026

24×7 Live News

Apdin News

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

Byadmin

Oct 8, 2026


നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള ഘടകം കോർഡിനേറ്റർ മുഖേന തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് നടി അനുമതി തേടി. അടുത്ത ആഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി സംസ്ഥാന കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ നൽകിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. ശ്വേത, പങ്കാളി ശ്രീവത്സൻ മേനോൻ, ശ്വേതയുടെ അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയാണ് സതീഷ് കത്ത് നൽകിയിരിക്കുന്നത്. വാർത്തകൾ വായിക്കുക

ശ്വേതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ് അനുമതി നൽകിയിരുന്നുവെന്നാണ് ഫിറോസ് ദേശികൻ പറയുന്നത്. എന്നാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. പുതിയ ഡേറ്റ് ഉടൻ ലഭിക്കും. അതിനുശേഷമാകും പ്രതികരണം. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ഫിറോസ് പറഞ്ഞു. ശ്വേതാ മേനോൻ ഇപ്പോൾ ഷൂട്ടിലായതിനാൽ പ്രതികരിക്കില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ടിവികെ പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടാണോ കൂടിക്കാഴ്ച എന്ന ചോദ്യത്തിന് “അതൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

By admin