• Sat. Oct 10th, 2026

24×7 Live News

Apdin News

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Byadmin

Oct 10, 2026



പണ്ടു മുതലേ പല വീടുകളിലും കാക്കയ്‌ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. എന്നാല്‍ പലർക്കും അത് എന്തിന് വേണ്ടിയാണ് എന്ന് അറിയില്ല.

കാക്കയ്‌ക്ക് പിതൃക്കളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. കാക്ക ശനിഗ്രഹത്തിന്റെ അഥവാ ശനീശ്വരന്റെ വാഹനമാണ്. അതിനാൽ തന്നെ ശനിദോഷ പരിഹാരം കൂടിയാണ് കാക്കയ്‌ക്ക് ചോറു കൊടുക്കുന്നത്. ഏഴര ശനി, കണ്ടകശനി, ശനിദശാകാലങ്ങളിലൂടെ കടന്ന് പോകുന്നവരും, പിന്നെ നക്ഷത്രപ്രകാരം പക്ഷി കാക്കയായി വരുന്ന ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവരും, ശനിയുടെ രാശിയിൽ ജനിച്ചവരും മറ്റും കാക്കയ്‌ക്ക് ചോറ് കൊടുക്കുന്നത് നല്ലതാണ്.

പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്‌ക്ക് ചോറ് കൊടുക്കുന്നതാണ് ഉത്തമം. കാക്കകൾ ഇല്ലാത്ത സാഹചര്യത്തിൽ അവ ഇല്ലാത്ത നാടുകളിലും മത്സ്യത്തിന് ചോറു കൊടുക്കാം. പല ക്ഷേത്രങ്ങളിലും മത്സ്യത്തിന് മലര്, പൊരി എന്നിവ കൊടുക്കുന്ന വഴിപാടുകളും ഉണ്ട്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഇപ്പോഴും ഇത് തുടരുന്നു. മത്സ്യം മഹാവിഷ്ണുവിന്റെ ആദ്യ അവതാരം ആണ് എന്നാണ് സങ്കൽപം.

 

By admin