
മലയാള സിനിമാ രംഗത്ത് അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നിർമാതാവാണ് സജി നന്ത്യാട്ട്lഉണ്ണി മുകുന്ദന് ഒരു സ്ത്രീയുമായി പ്രശ്നം വന്നിരുന്നു. അന്ന് ഞാൻ ഉണ്ണി മുകുന്ദനെ സപ്പോർട്ട് ചെയ്‌തു. ഉണ്ണി മുകുന്ദന്റെ ഭാഗത്ത് സത്യമുള്ളത് കൊണ്ടാണത്. ആ സമയത്ത് ഉണ്ണിയോട് വിരോധമുള്ള നടൻമാരുണ്ട്. ഉണ്ണി അവരുടെ സ്ഥാനം അടിച്ചെടുക്കുമെന്ന ചിന്ത കാരണമായിരുന്നു അത്. ഉണ്ണി മുകുന്ദന് മാത്രമല്ല എല്ലാവർക്കും ശത്രുക്കളുണ്ട്. ഉണ്ണി ബേസിക്കലി പാവമാണ്. സിനിമയിൽ ഗോഡ്ഫാദേഴ്സ് ഇല്ല. അയാളെ ഒറ്റപ്പെടുത്തിയപ്പോൾ ഞാൻ ചാടി വീണു.
ദിലീപ് കേസിൽ കേരളത്തിലെ ജനങ്ങളെല്ലാം എന്നെ എന്ത് തെറിയായിരുന്നു. ദിലീപ് നിരപരാധിയാണെന്ന് എനിക്കറിയാമായിരുന്നു. സിനിമാക്കാർ തന്നെ കൊടുത്ത പണിയാണെന്ന് വ്യക്തമായി എനിക്കറിയാം. അതിന് കുറച്ച് പൊലീസ് ഓഫീസർമാരും കൂട്ട് നിന്നു. അത്രയേയുള്ളൂ. അവർ കേട്ടാൽ എനിക്ക് പുല്ലാണ്. സിനിമയ്‌ക്കകത്ത് ആർക്കും ആരോടും ആത്മാർത്ഥതയില്ലെന്നും സജി നന്ത്യാട്ട് പറയുന്നു