• Fri. Nov 27th, 2026

24×7 Live News

Apdin News

ഉത്തരഖണ്ഡില്‍ റെയില്‍ പദ്ധതിയുടെ തുരങ്കത്തിന്റെ ഇരുഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു, നേട്ടം സുപ്രധാന നാഴികക്കല്ലെന്ന് റെയില്‍വേ

Byadmin

Nov 27, 2026



ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ പദ്ധതിയുടെ ഭാഗമായ, 6.59 കിലോമീറ്റര്‍ നീളമുള്ള ‘ടണല്‍-14’തുരങ്ക നിര്‍മ്മാണത്തില്‍ തുരങ്കത്തിന്റെ ഇരുഭാഗങ്ങളും കൂടിച്ചേരുന്ന ഘട്ടം പൂര്‍ത്തിയായി.സുമേര്‍പൂര്‍ ഭാഗത്ത് നിന്ന് 4.7 കിലോമീറ്ററും മറോറ ഭാഗത്തുനിന്ന് 1.79 കിലോമീറ്ററും തുരന്നാണ് ഈ രണ്ട് ഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിച്ചത്. സമീപപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, തുരങ്കത്തിന്റെ ഇരു കവാടങ്ങളിലും പകല്‍ സമയങ്ങളില്‍ മാത്രം, നിയന്ത്രിത സ്‌ഫോടനങ്ങളാണ് നടത്തിയതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

കൂടാതെ, സുമേര്‍പൂര്‍ ഭാഗത്തുനിന്നുള്ള 4.7 കിലോമീറ്റര്‍ നീളുന്ന തുരങ്ക നിര്‍മ്മാണ വേളയില്‍, തുരങ്കത്തിനുള്ളില്‍ ശുദ്ധവായു എത്തിക്കുന്നതിനും താപനില ക്രമീകരിക്കുന്നതിനുമായി പ്രത്യേക വെന്റിലേഷന്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു.ഉത്തരാഖണ്ഡിലെ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ പദ്ധതിയുടെ നിര്‍മ്മാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മലയോര മേഖലകളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടും. തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്ര എളുപ്പമാകും.കൂടാതെ, സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ പ്രാദേശിക വികസനത്തിനും ഇത് സഹായകമാകും.

 

By admin