
തിരുവനന്തപുരം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 27ന് കേരളത്തിലെത്തും. രാവിലെ 11ന് വള്ളിക്കാവ് അമൃതപുരിയില്‍ വിശ്വസേവാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കും.
വൈകിട്ട് 4.30ന് തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി മെഡി. കോളജ് 15-ാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കും. ബാലരാമപുരം റായ്‌വിജയ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ചടങ്ങ്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. എസ്‌യുടി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ഡോ. എ.സി. ഷണ്‍മുഖം അധ്യക്ഷനാകും.
27ന് രാവിലെ 11ന് കോളജ് കാമ്പസില്‍ പുതിയ തലമുറ റോബോട്ടിക് സര്‍ജറി, കാത്ത് ലാബ് എന്നിവയുടെ ഉദ്ഘാടനം വിസി ഡോ. മോഹനന്‍ കുന്നുമ്മലും ചെയര്‍മാന്‍ ഡോ. എ.സി. ഷണ്‍മുഖവും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.