• Fri. Sep 25th, 2026

24×7 Live News

Apdin News

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Byadmin

Sep 25, 2026


തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് മലപ്പുറത്തേക്ക് ചാര്‍ട്ടേഡ് വിമാനത്തിലുള്ള യാത്ര സ്‌പോണ്‍സര്‍ ചെയ്ത, മുഖ്യമന്ത്രി പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത അജ്ഞാതന്‍ ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന് രേഖകള്‍ പുറത്ത്. തന്റെ പരിചയക്കാരനാണ് സ്‌പോണ്‍സറെന്നും സംസ്ഥാനത്തിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലല്ലോ എന്നും പറഞ്ഞ് പേരുവെളിപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി ഒളിച്ചുകളിച്ചെങ്കിലും ചിപ്‌സണ്‍ ഏവിയേഷനാണ് യാത്രയുടെ ബില്‍ അടച്ചതെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഇതോടെ വി.ഡി. സതീശന്‍ സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് നുണയായിരുന്നെന്നതും വ്യക്തമായി.

ഹെലികോപ്ടര്‍ വാടക കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ സ്വാധീനിച്ച് ഖജനാവില്‍ നിന്ന് വന്‍തുകയ്‌ക്ക് കരാര്‍ പുതുക്കുന്നതിനായിരുന്നു വിമാനം
സ്‌പോണ്‍സര്‍ ചെയ്തതെന്നാണ് സൂചന. രേഖകള്‍ പുറത്തായതോടെ വിശദീകരണവുമായി ചിപ്‌സണ്‍ ഏവിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ പുതുക്കലും വിമാന യാത്രയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് ചിപ്‌സണ്‍ ഏവിയേഷന്റെ വിശദീകരണം.

ഇതിനിടെ, മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ അനധികൃതമായി സൗജന്യം സ്വീകരിക്കലും പ്രത്യുപകാരം ചെയ്യലും കുറ്റകരവും അഴിമതി നിരോധന നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്നിരിക്കേയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇനിയും സൗജന്യം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഒളിച്ചുകളിയില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ശക്തമായ എതിര്‍പ്പുള്ളതായാണ് സൂചന.

വിമാന യാത്രാച്ചാര്‍ജ് ഇനത്തില്‍ 16,85,250 രൂപയും ഇതിന്റെ 18 ശതമാനം ജിഎസ്ടി ആയി 3,03,345 രൂപയും ഉള്‍പ്പെടെ 19,88,595 രൂപയാണ് വിമാന യാത്രയ്‌ക്കായി ചെലവായത്. കര്‍ണാടക കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനമാണ് യാത്രയ്‌ക്കായി ഉപയോഗിച്ചത്. കര്‍ണാടക ബെല്ലാരിക്കു സമീപത്തുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്കു പറന്നതും തിരിച്ചെത്തിയതും. ഒന്‍പതു മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചത്.

കേരള സര്‍ക്കാരിന് ഹെലികോപ്ടര്‍ വാടകയ്‌ക്ക് നല്കിയിരുന്ന കമ്പനിയാണ് ചിപ്‌സണ്‍ ഏവിയേഷന്‍. ഇതിന്റെ കരാര്‍ അവസാനിച്ചിരുന്നു. ഇത് പുതുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് അവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മുഖ്യമന്ത്രിയുടെ വിമാന യാത്രയെന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.



By admin