• Thu. Jul 9th, 2026

24×7 Live News

Apdin News

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Byadmin

Jul 9, 2026



അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പില്‍ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി ഒന്നാം സ്ഥാനത്ത്.

പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ മെസിയുടെ ടൂര്‍ണമെന്റിലെ ഗോള്‍നേട്ടം എട്ടായി ഉയര്‍ന്നു. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ മെസിക്കാണ് മുന്‍തൂക്കം. രണ്ടാം സ്ഥാനത്ത് നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും ഏഴ് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്.

ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ആറ് ഗോളുകളുമായി നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, സ്പെയിന്റെ മിക്കല്‍ ഒയാര്‍സബാല്‍, ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബലെ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി പട്ടികയില്‍ തൊട്ടുപിന്നിലുണ്ട്.

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ കൂടി ആരംഭിക്കുന്ന സാഹചര്യത്തില്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം കൂടുതല്‍ ആവേശകരമാകുമെന്നാണ് വിലയിരുത്തല്‍. മെസി, ഹാളണ്ട്, എംബാപ്പെ എന്നിവരുടെ പ്രകടനങ്ങളാകും കിരീടപ്പോരിനൊപ്പം ഗോള്‍ഡന്‍ ബൂട്ട് ജേതാവിനെയും നിര്‍ണയിക്കുക.

By admin