• Sun. Oct 11th, 2026

24×7 Live News

Apdin News

എന്റെ കരിയറിലെ ഏറ്റവും ദുഷ്കരമായ ഘട്ടമാണത്: രോഹിത് –

Byadmin

Oct 11, 2026


2023ലെ ഏകദിന ലോകകപ്പ് തോൽവി തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായിരുന്നുവെന്ന് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ്മ എന്ന പരിപാടിയാണ് മുൻ നായകൻ ലോകകപ്പ് തോൽവിയെക്കുറിച്ച് സംസാരിച്ചത്.

‘എന്റെ കരിയറിലെ ഏറ്റവും ദുഷ്കരമായ ഘട്ടമായിരുന്നു ഇത്. 19 വർഷമായി കളിക്കുന്നുണ്ടെങ്കിലും ഇതുപോലൊന്ന് ഞാൻ മുമ്പ് നേരിട്ടിരുന്നില്ല. 2012ൽ ശ്രീലങ്കയിൽ മോശം പ്രകടനം നടത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ നിരാശ തോന്നിയിരുന്നു. അന്നത്തെ എന്റെ ലക്ഷ്യം അത് മാത്രമായിരുന്നു. എന്നാൽ നവംബർ 19ന് ലോകകപ്പ് വിജയിക്കുകയെന്നത് രാജ്യത്തിന്റെ മുഴുവൻ ലക്ഷ്യമായിരുന്നു’ രോഹിത് ശർമ്മ പറഞ്ഞു.

2023 ലോകകപ്പിൽ ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. 2027 ഏകദിന ലോകകപ്പിലും ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്വെ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം കിരീടത്തിനായി ഗ്രൂപ്പ് എയിൽ മത്സരിക്കുന്നത്.

ഒക്ടോബർ 7ന് നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരം കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാണ്.

നീണ്ട 16 വർഷത്തെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവും ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത് പിന്നീട് 2011ൽ എം.എസ് ധോണിയുടെ കീഴിലും ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായി.







By admin