• Sun. Oct 11th, 2026

24×7 Live News

Apdin News

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

Byadmin

Oct 11, 2026


ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകരായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു . ഡൽഹി കന്റോൺമെന്റ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഡൽഹി പോലീസ് സംഘം മൂവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത് .

സിജെപി നേതാക്കൾ ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കാൻ ഇടപെടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പാർട്ടിയുടെ ലീഗൽ അഫയേഴ്‌സ് മേധാവി രത്നസിങ് പറഞ്ഞു. മാത്രമല്ല ഒരു വർഷത്തേക്ക് 50,000 രൂപയുടെ ബോണ്ടും നൽകിയിട്ടുണ്ട്.

അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ മുൻകരുതൽ നടപടിയായി ബിഎൻഎസ്എസ് സെക്ഷൻ 126/170 പ്രകാരമായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആവശ്യമായ എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ചതായും പൊലീസ് പറഞ്ഞു.

 



By admin