• Fri. Sep 4th, 2026

24×7 Live News

Apdin News

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Byadmin

Sep 4, 2026


തിരുവനന്തപുരം: എസ് എഫ് ഐ കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.നഗരത്തില്‍ വിമാനത്താവളത്തിന് സമീപത്തെ ആശുപത്രിയിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദര്‍ശ് എസ് കെ, ടോണി കുര്യാക്കോസ് എന്നിവരെയാണ് പൊലീസ് ആശുപത്രിയില്‍ ന നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി കേസിലെ പ്രതി മനീഷിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ് അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഇതിനെതിരെ എസ്എഫ്ഐ വ്യാഴാഴ്ച ഡിജിപിക്ക് പരാതി നല്‍കി. വസ്തുത പുറത്തുകൊണ്ടുവരാന്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് ആവശ്യം.

സമരത്തിനിടെ അക്രമം നടത്തിയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് അടക്കം 31 പേര്‍ക്കെതിരെയാണ് വധശ്രമം ചുമത്തിയത്.



By admin