• Thu. Apr 16th, 2026

24×7 Live News

Apdin News

ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

Byadmin

Apr 16, 2026


ന്യൂഡൽഹി: മുൻനിര പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് പകരം സൈലന്റ് സ്കൗട്ട്സ് എന്നറിയപ്പെടുന്ന പുതിയ തരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് വരുന്നത് . സ്റ്റെൽത്ത്, മൊബിലിറ്റി, പ്രവർത്തന വഴക്കം എന്നിവയിലടക്കം ശ്രദ്ധ നൽകിയാണ് വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെസഞ്ചർ ബൈക്കുകളും ഉടൻ എത്തും . റേഡിയോ സിഗ്നലുകൾ തടസ്സപ്പെടുത്താനോ ട്രാക്ക് ചെയ്യാനോ കഴിയുന്ന സെൻസിറ്റീവ് ഓപ്പറേഷനുകളിൽ ശബ്ദം പോലുമില്ലാതെ എത്താൻ ഈ വാഹനങ്ങൾക്ക് കഴിയും.

വ്യത്യസ്ത പരിതസ്ഥിതികളിൽ ഈ മോട്ടോർസൈക്കിളുകൾ വിന്യസിക്കാനാണ് സൈന്യം പദ്ധതിയിടുന്നത്. അസമിലെ കുന്നിൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൈനികരും രാജസ്ഥാനിലെ മരുഭൂമികളിൽ പട്രോളിംഗ് നടത്തുന്ന സൈനികരും ഈ വാഹനങ്ങൾ ഉപയോഗിക്കുമെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. കഠിനമായ കാലാവസ്ഥയിലും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലും ഈ വാഹനങ്ങൾ കരുത്തോടെ പ്രവർത്തിക്കും.

ഈ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ സൈനിക ഉപയോഗത്തിനായി പ്രത്യേകം നിർമ്മിച്ചതാണ്. കുറഞ്ഞത് അഞ്ച് വർഷത്തെ ലൈഫ് ഉറപ്പാക്കിയാകും നിർമ്മാണം. വാഹനങ്ങൾ ഏകദേശം 10 മീറ്റർ വരെ ശബ്ദം കേൾക്കാത്ത അവസ്ഥയിലായിരിക്കും സജ്ജമാക്കുക. 120 കിലോഗ്രാം വരെ ഭാരമേന്താനും ഈ ബൈക്കുകൾക്ക് കഴിയും.

 



By admin